രാജ്യത്തെ വിറ്റു തുലയ്ക്കുമ്പോൾ പ്രതിപക്ഷ കക്ഷികളുടെ നിസംഗത ഭരണക്കാർക്ക് പ്രചോദനമേകുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം

09:49 AM Sep 17, 2021 | Deepika.com
ജി​ദ്ദ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഇ​ന്ത്യാ രാ​ജ്യ​ത്തെ സ​മ്പ​ത്തു മു​ഴു​വ​ൻ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും മ​റ്റും വി​റ്റു തീ​ർ​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ വോ​ട്ടു വാ​ങ്ങി പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​തി​പ​ക്ഷ ബ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന​വ​ർ ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ന്ന് മൗ​നം പാ​ലി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ത​ക​ർ​ച്ച​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​ൻ ഭ​ര​ണ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മേ​കു​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​നീ​മാ​ലി​ക് ബ്ലോ​ക്ക് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പെ​രു​പ്പി​ച്ചു കാ​ണി​ച്ചു അ​തി​ന്‍റെ പു​ക​മ​റ​യി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​തി​രു​ന്ന​ത് തി​ക​ഞ്ഞ വ​ഞ്ച​ന​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും തൊ​ഴി​ൽ​പ​ര​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ജ​സ്റ്റീ​സ് ര​ജി​ന്ദ്ര സ​ച്ചാ​ർ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​രം അ​നു​വ​ദി​ച്ചു കി​ട്ടേ​ണ്ട സം​വ​ര​ണ​ത്തോ​ത് വെ​ട്ടി​ക്കു​റ​ച്ചും വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് ന​ഷ്ട​പ്പെ​ടു​ത്തി​യും ചി​ല ഗൂ​ഢ ശ​ക്തി​ക​ളു​ടെ ക​ള്ള​ക്ക​ഥ​ക​ൾ​ക്ക് തി​ര​ശീ​ല​യൊ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഭ്യ​ന്ത​ര​വ​കു​പ്പും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​ത​ല​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് പി​ണ​റാ​യി ഭ​ര​ണ​ത്തി​ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റാ​സി കൊ​ല്ലം റി​പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ രം​ഗ​ത്തു​ള്ള പ്ര​ശ്ന​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സോ​ഷ്യ​ൽ ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നി​സ്തു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ​ൻ ബീ​രാ​ൻ​കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

സോ​ഷ്യ​ൽ ഫോ​റം ബ​നീ മാ​ലി​ക് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഫൈ​സ​ൽ ത​മ്പാ​റ (പ്ര​സി​ഡ​ന്‍റ്), റാ​സി കൊ​ല്ലം (സെ​ക്ര​ട്ട​റി), യൂ​നു​സ് തു​വ്വൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷ​മീ​ർ ക​ണി​യാ​പു​രം, ഷ​മീ​ർ കൊ​ള​ത്തൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ). എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റാ​ഫി ബീ​മാ​പ്പ​ള്ളി, ഷാ​ജി ഇ​ടു​ക്കി, ന​ജീ​ബ് ബീ​മാ​പ്പ​ള്ളി, മു​നീ​ർ പ​ത്ത​മ്പാ​ട് എ​ന്നി​വ​രെ​യു തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ