കാലിഫോ​ർ​ണി​യ ഗ​വ​ർ​ണ​റെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ ആ​വ​ശ്യം ത​ള്ളി വോ​ട്ട​ർ​മാ​ർ

10:49 PM Sep 16, 2021 | Deepika.com
കാലി​ഫോ​ർ​ണി​യ: കാലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗ​വി​ൻ ന്യൂ​സ​ത്തെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു​മു​ന്പു തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം ത​ള്ളി വോ​ട്ട​ർ​മാ​ർ.

സെ​പ്റ്റം​ബ​ർ 14ന് ’​റി​കോ​ളി’​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജ​യാ​ഘോ​ഷം. ട്രം​പി​സ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച ഗ​വ​ർ​ണ​റാ​യി​രു​ന്നു ന്യു​സം. കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടു​ന്ന​തി​ന് ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. പാ​ൻ​ഡ​മി​ക്കി​ന്‍റെ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ട്ട സം​സ്ഥാ​ന​മാ​യി​രു​ന്നു ക​ലി​ഫോ​ർ​ണി​യ.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വോ​ട്ട​ർ​മാ​ർ കൂ​ട്ട​മാ​യി പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ ഡ​മോ​ക്രാ​റ്റി​ക് ക്യാ​ന്പു​ക​ളി​ൽ ആ​ശ​ങ്ക​പ​ട​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന നി​മി​ഷം ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​യ​തോ​ടെ പോ​ളിം​ഗി​ന്‍റെ ഗ​തി​മാ​റി. ബാ​ല​റ്റു​ക​ൾ എ​ണ്ണി തീ​രാ​റാ​യ​പ്പോ​ൾ ’റി​കോ​ൾ’ ആ​വ​ശ്യ​മി​ല്ല എ​ന്ന വോ​ട്ട​ർ​മാ​രു​ടെ മാ​ർ​ജി​ൻ 30 പോ​യി​ന്‍റ് വ​രെ ഉ​യ​ർ​ന്നി​രു​ന്നു.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യി അ​റി​യ​പ്പെ​ടു​ന്ന ക​ലി​ഫോ​ർ​ണി​യാ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം യു​എ​സ് ഹൗ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം വ​രി​ച്ച​തോ​ടെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​ച്ചി​രു​ന്നു.

അ​ടു​ത്ത വ​ർ​ഷം സം​സ്ഥാ​ന ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഗ​വ​ർ​ണ​രെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ