കുവൈറ്റ് സിറ്റി : പ്രമുഖ ചിത്രകലാകാരി ജോയിസ് സിബിയുടെ രചനകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 ആം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ന്ധആർട്ട് എക്സിബിഷൻ’ എന്ന പ്രമേയത്തിൽ കുവൈറ്റ് ആർട്സ് അസോസിയേഷന്റെ മേൽനോട്ടത്തിലാണ് പ്രദർശനം ഒരുക്കുന്നത് . സെപ്റ്റംബർ 20 മുതൽ 30 വരെ ഹവല്ലി മുഅതസിം സ്ട്രീറ്റ്റിൽ കുവൈറ്റ് ആർട്സ് അസോസിയേഷൻ ഹാളിൽ വൈകിട്ട് അഞ്ച് മുതൽ രാത്രി ഒന്പതു വരെയാണ് പ്രദർശനം നടക്കുക.
സെപ്റ്റംബർ 20ന് വൈകിട്ട് 7.30 നാണ് പരിപാടിയുടെ ഉദ്ഘാടനം. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ പത്നിയാണ് ജോയിസ്. വിവിധ രാജ്യങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ നടത്തിയ ചിത്ര പ്രദർശന പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു
09:59 PM Sep 16, 2021 | Deepika.com