ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്നേഹാദരവ് എന്ന പരിപാടി ഒരുക്കുന്നു . സെപ്റ്റംബർ 17 വെള്ളി രാവിലെ 10.15 മുതലാണ് യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകരെ പങ്കെടിപ്പിക്കുന്ന പരിപാടി നടക്കുന്നത്.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്ത, ദുബായ് ഇടവകയുടെ മുൻവികാരിയും യുവജനപ്രസ്ഥാന പ്രസിഡന്റുമായിരുന്ന സാം വി ഗബ്രിയേൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹവികാരി ഫാ. സിബു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സമിതികൾ രൂപീകരിച്ച് ജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ’സ്നേഹാദരവ്’ വെള്ളിയാഴ്ച
10:45 PM Sep 15, 2021 | Deepika.com