ഫുജൈറ: കേരള സർക്കാർ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണ്‍ലൈനായി സംഘടിപ്പിച്ച ലോക പൂക്കള മത്സരത്തിൽ വിശ്വമാനവികതയുടെ പൂക്കളമൊരുക്കി കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങൾ സംഘടനകൾ എന്ന വിഭാഗത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ദിബ്ബ ലുലു ഹൈപ്പർ മാർക്കറ്റിലായിരിന്നു മത്സരത്തിനുള്ള പൂക്കളം ഒരുക്കിയത്. കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇത് സംബന്ധിച്ച ഫലം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ഇന്നലെ പ്രഖ്യാപിച്ചു. ലോക പൂക്കള മത്സരത്തിൽ വിജയികളായതിൽ വിവിധ സാമൂഹിക മാധ്യമങ്ങളിൽ സ്റ്റാറ്റസ് പങ്കുവച്ച് സന്തോഷം പങ്കിടുകയാണ് കൈരളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകർ.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ലോക പൂക്കള മത്സര വിജയികളായി
11:00 PM Sep 14, 2021 | Deepika.com