ഷിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാൽ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാൻ സാധിക്കുമെന്ന് തെളിയിച്ച ചങ്ങനാശേരി - കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി.
ഷിക്കാഗോയിൽ സ്ഥിരതാമസക്കാരായ ചങ്ങനാശേരി - കുട്ടനാട് നിവാസികളും, ചങ്ങനാശേരി എസ്ബി- അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബർ പതിനൊന്നിനു പകൽ മോർട്ടൻഗ്രോവിലുള്ള ലിൻസ് വുഡ് പാർക്കിലേക്ക് നടത്തിയ ചങ്ങനാശേരി - കുട്ടനാട് പിക്നിക്കിലേക്കുള്ള ചുവടുവയ്പുകൾ.
രാവിലെ പത്തിന് പിക്നിക്ക് ആരംഭിച്ചു. ജോസഫ് നെല്ലുവേലി പിക്നിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. മനോജ് തോമസ്, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം എന്നിവർ യഥാക്രമം സ്വാഗതവും ആശംസയും നന്ദിയും പറഞ്ഞു.
കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങൾ, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികൾ എന്നിവ പങ്കെടുത്ത ഏവരേയും കൂടുതൽ ആസ്വാദ്യജനകവും സജീവവുമാക്കിക്കൊണ്ട് അവിസ്മരണീയ അനുഭവം സമ്മാനിച്ചു.
പിക്നിക്ക് വൈകുന്നേരം ആറിന് പര്യവസാനിച്ചു. പിക്നിക്കിന്റെ വിജയത്തിനു നേതൃത്വം നൽകിയത് മനോജ് തോമസ് (ജനറൽ കോർഡിനേറ്റർ), കോർഡിനേറ്റേഴ്സായ ബിജി കൊല്ലാപുരം, ബോബൻ കളത്തിൽ, സെബാസ്റ്റ്യൻ വാഴേപ്പറന്പിൽ, ഷിബു അഗസ്റ്റിൻ, ജോഷി വള്ളിക്കളം, ജോജോ വെങ്ങാന്തറ, രാജൻ തലവടി, സാലിച്ചൻ തായങ്കരി, സണ്ണി വള്ളിക്കളം, ആന്റണി ഫ്രാൻസീസ് എന്നിവരാണ്.
റിപ്പോർട്ട്: ആന്റണി ഫ്രാൻസീസ് വടക്കേവീട്
ചങ്ങനാശേരി - കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി
10:51 PM Sep 14, 2021 | Deepika.com