ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ ദേശീയ ഓണാഘോഷത്തിൽ പങ്കെടുന്നവരിൽ നിന്ന് സുന്ദര വേഷധാരികളായ ദന്പതികളെ കണ്ടെത്താനുള്ള മത്സരത്തിൽ ആയിരത്തൊന്ന് ഡോളറിന്റെ കാഷ് അവാർഡ് കരസ്ഥമാക്കി ജോയി-സാലി ദന്പതികൾ. അതോടൊപ്പം ഓണക്കോടി അണിഞ്ഞു വന്ന സ്ത്രീകളിൽ നിന്ന് സുന്ദരവേഷത്തിന് സുനി തോമസും, പുരുഷന്മാരിൽ നിന്ന് സുന്ദരവേഷത്തിന് സന്തോഷ് സാമുവലും സമ്മാനങ്ങൾ നേടി.
ആയിരത്തൊന്ന് ഡോളറിന്റെ കാഷ് അവാർഡ് സ്പോണ്സർ ചെയ്ത ഫിലഡൽഫിയായിലെ ബിസിനസ് മാഗ്നറ്റ് ഡെന്നീസ് ജോസഫ് ബെസ്റ്റ് കപ്പിൾ വിജയികൾക്ക് അവാർഡ് സമ്മാനിച്ചു. കണ്‍സ്റ്റാറ്റർ ജർമ്മൻ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വർഷത്തെ ദേശീയ ഓണാഘോഷം അരങ്ങേറിയത്.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ
ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം ബെസ്റ്റ് കപ്പിൾ അവാർഡ് ജോയി-സാലി ദന്പതികൾ കരസ്ഥമാക്കി
10:45 PM Sep 14, 2021 | Deepika.com