ദുബായ് : അബുദാബിയിലേക്കുള്ള ബസ് സർവീസ് പുനഃരാരംഭിച്ചു . 2020 ഏപ്രിൽ മുതൽ നിർത്തിവച്ചിരുന്ന ഇ-101 എന്ന യാത്ര ബസാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
ജബൽ അലിക്ക് അടുത്തുള്ള ഇബ്ൻ ബത്തൂത്തയിൽ നിന്നും അബുദാബിയിലെ സെൻട്രൽ ബസ് സ്റേഷനിലേക്കാണ് സർവീസ് നടത്തുന്നത്. അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസിനൊപ്പം ഇ അല്ലെങ്കിൽ സ്റ്റാർ കാണിച്ചു വേണം യാത്രക്കാർ അബുദാബിയിലേക്ക് പ്രവേശിക്കേണ്ടത്.
വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ഫലമാണ് അതിർത്തിയിൽ കാണിക്കേണ്ടത്. ദുബായ് ആർടിഎയാണ് സർവീസ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
ദുബായ് - അബുദാബി ബസ് സർവീസ് പുനഃരാരംഭിച്ചു
11:08 PM Sep 13, 2021 | Deepika.com