അബുദാബി: ദേശീയ എണ്ണകന്പനിയായ അഡ്നോക്ക് പൊതുഓഹരി വിപണിയിലേക്ക് എത്തുന്നു. 10 ബില്യണ്‍ ദിർഹം സമാഹരിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഓഹരി വിൽപനയാണ് നടത്തുന്നത്. ഒരു ഓഹരിയുടെ അടിസ്ഥാന മൂല്യമായി പ്രഖ്യാപിച്ചിരിക്കുന്നത് 2 .30 ദിർഹമാണ്.
അഡ്നോക്കിനു കീഴിലുള്ള അഡ്നോക് ഡ്രില്ലിംഗ് കന്പനിയുടെ ഷെയറുകളാണ് പൊതുജനങ്ങൾക്കായി വിപണിയിൽ എത്തിക്കുന്നത്. പ്രാദേശിക അന്തരാഷ്ട്ര വിപണികളിൽ നിന്നും ശക്തമായ പ്രതികരണമാണ് ഓഹരി വാങ്ങുന്നതിനു ലഭിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് ഓഹരി വിപണിയിലെത്തുക . സെപ്റ്റംബർ 23 വരെയാണ് ഓഹരിക്കായി അപേക്ഷ സമർപ്പിക്കാൻ സാധ്യമാകുക.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അബുദാബി നാഷണൽ ഓയിൽ കന്പനിയായ അഡ്നോക്ക് ഓഹരി വിപണിയിലേക്ക്
10:29 PM Sep 13, 2021 | Deepika.com