ഡോ. ​എം.​വി. പി​ള്ള​യെ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് അ​നു​മോ​ദി​ച്ചു

08:54 PM Sep 13, 2021 | Deepika.com
ഡാ​ള​സ്: വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്യു​എ​ച്ച്ഒ) കാ​ൻ​സ​ർ ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഓ​ങ്കോ​ള​ജി​സ്റ്റും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നെ​റ്റ്വ​ർ​ക്ക് ഫോ​ർ ക്യാ​ൻ​സ​ർ ട്രീ​റ്റ്മെ​ന്‍റ് റി​സ​ർ​ച്ച് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റും അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഹോ​ണ​റ​റി അം​ഗ​വു​മാ​യ ഡോ. ​എം.​വി. പി​ള്ള​യെ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക, നോ​ർ​ത്ത് ടെ​ക്സ​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ഭി​ന​ന്ദി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ഈ ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തി​നു നി​യ​മി​ത​നാ​യ ആ​ദ്യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​ണ് ഡോ. ​എം. വി. ​പി​ള്ള എ​ന്നു മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ഡോ. ​പി​ള്ള റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ ഗ​വേ​ണിം​ഗ് ബോ​ഡി മെ​ന്പ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ്ര​ത്യേ​കം ശ്ലാ​ഘ​നീ​യ​മാ​ണ്. ഇ​ന്ത്യ​യി​ലും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലും കാ​ൻ​സ​ർ രോ​ഗ​ചി​കി​ത്സ​ക്കു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കാ​ൻ​സ​ർ ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഡോ. ​പി​ള്ള​ക്ക് ക​ഴി​യ​ട്ടെ എ​ന്നും സ​ണ്ണി ആ​ശം​സി​ച്ചു.

ഡാ​ള​സ് സ്ഥി​ര താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള ഡോ. ​പി​ള്ള കാ​ൻ​സ​ർ രോ​ഗ ഗ​വേ​ഷ​ണ രം​ഗ​ത്ത് വ​ൻ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ ഒ​രി​ക്ക​ലും ഒ​രു സ്ഥാ​ന​മാ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും, നി​ര​വ​ധി ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള ദൗ​ത്യം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ണ്ണി അ​നു​സ്മ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ