പെരിയ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടപ്പ് അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി.
നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവരും, 2011 മേയ് ഒന്നിനും, 2013 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവര്‍ക്കും, ജില്ലയില്‍ സ്ഥിരതാമസക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് https:cbseitms.rcil.gov.in/nvs/Index/Registration, www. znavodaya.gov.in നേരത്തെ അപേക്ഷ നല്‍കിയവര്‍ക്ക് എന്തെങ്കിലും തിരുത്തല്‍ ഉണ്ടെങ്കില്‍ 16,17 തീയതികളില്‍ ഈ വെബ്സൈറ്റില്‍ ഓണ്‍ലൈനായി തിരുത്താന്‍ സാധിക്കും. ഫോണ്‍: 8921080165, 8943822335, 9447283109.
നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ അപേക്ഷ തീയതി നീട്ടി
01:08 AM Feb 09, 2023 | Deepika.com