കണ്ണൂർ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ 170 ഓളം വരുന്ന ക്യാൻസർ രോഗികൾക്ക് കാരിത്താസ് ഇന്ത്യയുടെയും കയ്റോസ് കണ്ണൂരിന്റെയും ആശാകിരണം പദ്ധതിയുടെ ഭാഗമായി ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്തു. സിനിമ സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ രൂപത വികാരി ജനറാൾ ഫാ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു.
മോസ്റ്റ്. കണ്ണൂർ രൂപത ബിഷപ്പ് റവ. ഡോ. അലക്സ് വടക്കുംതല മുഖ്യപ്രഭാഷണം നടത്തി. പി.പി. രോഹിണി, ഫാ. ഷൈജു പീറ്റർ, മോളി ആന്റണി, ഫാ. ജോർജ് മാത്യു, കെ.വി. ചന്ദ്രൻ എന്നിവർ പ്രസഗിച്ചു.
ന്യൂട്രീഷൻ കിറ്റ് വിതരണം ചെയ്തു
01:08 AM Feb 09, 2023 | Deepika.com