കാസര്‍ഗോഡ്: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൗസേപിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷത്തിന് നാളെ വൈകുന്നേരം 4.30നു വികാരി ഫാ. ജോര്‍ജ് വെള്ളിമല കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോഷി മാപ്പിളപ്പറമ്പില്‍ കാര്നമികത്വം വഹിക്കും.
ആറിന് ഇടവകയിലെ വിവിധ സംഘടനകളുടെ വാര്‍ഷിക ആഘോഷവും കലാവിരുന്നും. 11നു വൈകുന്നേരം 4.30ന് ആഘോഷമായ ദിവ്യബലി, നൊവേന- ഫാ. ആന്റണി പൂവനാട്ട്. ഏഴിനു സാമൂഹ്യസംഗീത നാടകം "സസ്നേഹം സൗദാമിനി'. സമാപനദിനമായ 12നു രാവിലെ 9.30ന് ആഘോഷമായ ദിവ്യബലി- ഫാ. ടോം ഓലിക്കരോട്ട്. തുടര്‍ന്ന് സ്നേഹവിരുന്ന്.
കാസര്‍ഗോഡ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം നാളെ മുതല്‍
01:07 AM Feb 09, 2023 | Deepika.com