കാഞ്ഞങ്ങാട്: ഫാര്‍മസിസ്റ്റുകളെ നോക്കുകുത്തികളാക്കി ഔഷധവിതരണം നടത്തുവാനുള്ള നീക്കം പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സി. കൃഷ്ണവര്‍മരാജ അധ്യക്ഷത വഹിച്ചു. കെ.ടി.വി. രവീന്ദ്രന്, സംസ്ഥാന ട്രഷറര്‍, പി. പ്രിയംവദ സംസ്ഥാന വൈസ് പ്രസിഡന്റ്, ടി.കെ. സുമയ്യ മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി ശരത്ത് ഗോപി നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ടി. സതീശന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെകട്ടറി ടി. സജിത് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എച്ച്. ഹരിഹരന് വരവ് ചെലവും ഗലീലിയോ ജോര്‍ജ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി. സജിത് കുമാര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വി.സി. കൃഷ്ണവര്‍മരാജ - പ്രസിഡന്റ്, ടി.വി. ഷിജി, സാലികോയ - വൈസ്പ്രസിഡന്റുമാര്‍, എച്ച്. ഹരിഹരന് - സെക്രട്ടറി, വി.വി. ഷീന, കെ.എന്‍. വിനോദ്കുമാര്‍ - ജോയിന്റ് സെക്രട്ടറിമാര്‍, എം. വിനോദ് - ട്രഷറര്‍.
ഫാര്മസിസ്റ്റുമാരല്ലാത്ത ജീവനക്കാര്‍ക്കും മരുന്ന് വിതരണം ചെയ്യാമെന്ന ഉത്തരവ് പിന്‍വലിക്കണം: കെപിപിഎ
01:07 AM Feb 09, 2023 | Deepika.com