ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു, ഏരിയ വൈ. പ്രെസിഡന്റ്റ് ദിൽഷാദ് രാജ്, ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു.
കെപിഎ റിഫ ഏരിയ കമ്മിറ്റി ഐഎംസി ഹോസ്പിറ്റൽ റിഫയുമായി ചേർന്നു സംഘടിപ്പിക്കുന്ന 10 ദിവസത്തെ സൗജന്യ മെഡിക്കൽ ക്യാന്പിന്റെ പോസ്റ്റർ പ്രകാശനം ഹോസ്പിറ്റൽ പ്രതിനിധി ഡോ. പ്രിനീഷ് വർഗീസ് നിർവഹിച്ചു. മുതിർന്ന അംഗങ്ങൾക്ക് ഓണപ്പുടവ നൽകുകയും കൂടാതെ മുൻ കേരള ഫുട്ബോൾ താരം രാജേന്ദ്രനെയും കെ.പി.എ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളെയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
കെപിഎ വൈസ്പ്രസിഡന്റ് വിനു ക്രിസ്റ്റി നിയന്ത്രിച്ച യോഗത്തിനു ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ സ്വാഗതവും, ഏരിയ ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരയും, കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. തുടർന്ന്് നടന്ന ആവേശകരമായ കൊല്ലം ജില്ലാ വനിതാ വടംവലി മത്സരത്തിൽ കൊല്ലം തണ്ടർ ഗേൾസ് വിജയികളായി. ക്വയിലോണ്‍ സൂപ്പർ ക്യൂൻസ് രണ്ടാം സ്ഥാനവും ദേശിങ്ങനാട് ഏഞ്ചൽസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിപ്പോർട്ട്: ജഗത് കൃഷ്ണകുമാർ