കേളകം: കണിച്ചാർ, കോളയാട് പഞ്ചായത്തുകളുടെ ഭാഗമായ പൂളക്കുറ്റി, നെടുംപുറംചാൽ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. 2022 ഓഗസ്റ്റ് ഒന്നിനാണ് പ്രദേശത്ത് ദുരന്തം ഉണ്ടായത്.
ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് 10ന് വില്ലേജ് ഓഫീസിനു മുന്പിൽ ധർണ നടത്തുമെന്ന് കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് കണിച്ചാർ മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, മുൻ മണ്ഡലം പ്രസിഡന്റ് മൈക്കിൾ ടി. മാലത്ത്, വാർഡ് മെംബർ ജിഷ സജി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, മണ്ഡലം ഖജാൻജി ജോർജ് നെടുമാട്ടുംകര, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പൂളക്കുറ്റി ഉരുൾപൊട്ടൽ ബാധിതരെ സർക്കാർ കബളിപ്പിക്കുന്നു: കോൺഗ്രസ്
01:04 AM Feb 09, 2023 | Deepika.com