പാലക്കാട്: കൊല്ലങ്കോട് സെന്റ് ജോസഫ്് പള്ളി പാരിഷ് ഹാളിൽ പീപ്പിൾസ് സർവീസ് സെസൈറ്റി സംഘടിപ്പിച്ച വ്യവസായ സംരംഭകത്വ ഭക്ഷ്യ സംസ്കരണ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 63 സംരംഭകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് സുപ്രിയ മുഖ്യപ്രഭാഷണം നിർവഹിച്ചു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലംകണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.തോമസ് വടക്കുംചേരി പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശിവദാസൻ, ഇൻഡസ്ട്രിയൽ ഇന്റേണ്‍ വിശ്വനാഥൻ, സിഡിഎസ് ചെയർപേഴ്സൻ സരിത, ഇഡിഐഐ കോ-ഓഡിനേറ്റർ രാഗേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. പിഎസ്എസ്പി പ്രോഗ്രാം കോ-ഓഡിനേറ്റർ ജോയ് ജോസഫ് സ്വാഗതവും പഠിതാവായ പ്രിയ നന്ദിയും പറഞ്ഞു.
പിഎസ്എസ്പി തൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം
12:47 AM Feb 09, 2023 | Deepika.com