കുമരംപുത്തൂർ : ദേശീയപാതയിൽ കുമരംപുത്തൂർ ചുങ്കത്ത് മിനി വാൻ ഡിവൈഡറിൽ കയറി മറിഞ്ഞു. തിരുവിഴാംകുന്ന് സ്വദേശി സുരേന്ദ്രന് (48) പരിക്കേറ്റു. ഇയാളെ വട്ടന്പലം മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം.
മണ്ണാർക്കാട് നിന്നു തിരുവിഴാംകുന്നിലേക്ക് പോകും വഴിയായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന്റെ അമിത വെളിച്ചത്തിൽ ഡിവൈഡർ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പറയുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഡിവൈഡർ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന റിഫ്ലക്ടറോ മറ്റോ ഇല്ലാത്തതാണ് അപകടകാരണമെന്നും അധികാരികൾ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് നാട്ടുകാരുടേയും ആവശ്യം. രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് ഡിവൈഡർ ശ്രദ്ധയിൽപ്പെടാതെ പോകുന്ന സാഹചര്യവുണ്ട്.
ചുങ്കത്ത് ഡിവൈഡറിൽ തട്ടി മിനി വാൻ മറിഞ്ഞു
12:47 AM Feb 09, 2023 | Deepika.com