നീലഗിരി: തുർക്കിയിലെയും സിറിയയിലെയും ഭൂകന്പത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രാർഥിച്ച് ഉതഗയിലെ സ്കൂൾ വിദ്യാർഥികൾ. ശക്തമായ ഭൂചലനത്തിൽ 3000ത്തോളം പേർക്കാണ് ജീവൻ നഷ്ടമായത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന ജോലികൾ ഉൗർജിതമായി നടക്കുകയാണ്.
ഉതഗയിലെ നൂറുകണക്കിന് സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾ ഒത്തുകൂടി ഭൂകന്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശെൽവനാഥന്റെ നേതൃത്വത്തിൽ കൈകളിൽ മെഴുകുതിരികൾ കത്തിച്ചാണ് മൗനപ്രണാമം അർപ്പിച്ചത്.
തുർക്കി ഭൂചലനത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് വിദ്യാർഥികൾ
12:45 AM Feb 09, 2023 | Deepika.com