കി​ട​പ്പുരോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ലെ​ത്തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ക്യാ​ന്പ്

12:45 AM Feb 09, 2023 | Deepika.com
അ​ഗ​ളി : കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും കാ​ഴ്ച ഇ​ല്ലാ​ത്ത​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു സം​രം​ഭ​ത്തി​ന് തു​ട​ക്കം.
ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ഷോ​ള​യൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സും കോ​ട്ട​ത്ത​റ ഗ​വ ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ദാ​സ​ന്നൂ​റി​ൽ ഒ​ന്പ​ത് വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്ന ര​വി​കു​മ​റി​ന് മെ​ഡി​ക്ക​ൽ സം​ഘം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി.
ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 25 പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​നു​ണ്ട്.
ഇ​തി​ൽ പ​തി​നേ​ഴു​പേ​ർ​ക്കും ഒ​റ്റ ദി​വ​സം കൊ​ണ്ട് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​നാ​യി. 60 വ​യ​സി​നു താ​ഴെ​യു​ള്ള റോ​ഡ് ആ​ക്സി​ഡ​ന്‍റ് മൂ​ലം കി​ട​പ്പി​ല​യാ​വ​ർ​ക്കും അ​ര​യ്ക്ക് താ​ഴെ ത​ള​ർ​ന്ന് പോ​യ​വ​ർ​ക്കും മ​റ്റു​മാ​യി ഈ ​ക്യാ​ന്പി​ലു​ടെ ധ​ന​സ​ഹാ​യം മ​റ്റും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കും. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ക്കു​ളം, വെ​ച്ച​പ്പ​തി, ഉ​റി​യ​ൻ​ചാ​ള, കു​ലു​ക്കു​ർ, മ​ര​പ്പ​ലം, ക​ട​ന്പ​റ, ന​ല്ല​സി​ങ്ക, വ​ര​ഗം​പാ​ടി, ഗോ​ഞ്ചി​യു​ർ, ഷോ​ള​യൂ​ർ, ഉൗ​ത്തു​കു​ഴി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ലാ​ണ് 17 പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ശ​രി​യാ​ക്കി​യ​ത്.
ഇ​വ​ർ​ക്ക് 14ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​മാ​റു​മെ​ന്ന് സൂ​പ്ര​ണ്ട് ഡോ.​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. കാ​ളി​സ്വാ​മി, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ രാ​ഹു​ൽ നേ​തൃ​ത്വം ന​ല്കി.
ദാ​സ​നു​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഷോ​ള​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​മൂ​ർ​ത്തി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.