ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വീ​ണ്ടും ന​വീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ല്‍

12:45 AM Feb 09, 2023 | Deepika.com
ഒറ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വീ​ണ്ടും ന​വീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ല്‍. അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ല​ച്ച ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.
കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​വ​ശം ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്നി​തി​നു കെ.​പ്രേം​കു​മാ​ര്‍ എം​എ​ല്‍​എ 8 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ രൂ​പ​രേ​ഖ​യും ത​യാ​റാ​യി.
കാ​ല​താ​മ​സം കൂ​ടാ​തെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ്റ്റേ​ഷ​ന്‍റെ മു​ഖഛാ​യ മാ​റും.
ര​ണ്ട​ര വ​ര്‍​ഷം മു​ന്‍​പാ​ണു 'സ്മാ​ര്‍​ട്' പോലീ​സ് സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്.
സ്റ്റേ​ഷ​നു മു​ന്നി​ല്‍ ചി​ല്ലു​വാ​തി​ല്‍ സ്ഥാ​പി​ക്ക​ല്‍, മേ​ല്‍​ക്കൂ​ര​യ്ക്കു സീ​ലി​ംഗ് നി​ര്‍​മാ​ണം, ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍, ശു​ചി​മു​റി​ക​ളു​ടെ ന​വീ​ക​ര​ണം, നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, മു​റ്റ​ത്ത് ഇ​ന്‍റർലോ​ക് ടൈ​ല്‍​സ് പ​തി​ക്ക​ല്‍,
പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​നു​ള്ള ഷെ​ഡ് നി​ര്‍​മാ​ണം എ​ന്നി​വ ഇ​തി​ന​കം പൂ​ര്‍​ത്തി​യാ​യി.
കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​ഭാ​ഗം ന​വീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ല്‍​എ തു​ക അ​നു​വ​ദി​ച്ച​ത്.