കൊച്ചി: ചെറുപ്പക്കാർക്കിടയില്‍ വിതരണം ചെയ്യുന്നതിനായി കൈവശംവച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. മട്ടാഞ്ചേരി സ്വദേശി നിഹാല്‍ അക്തര്‍(25) ആണ് യോദ്ധാവ് സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നും 6.12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ എറണാകുളം അമ്മന്‍ കോവില്‍ ഭാഗത്തുനിന്നും സെന്‍ട്രല്‍ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
എംഡിഎംഎയുമായി യുവാവ് പിടിയില്‍
12:41 AM Feb 09, 2023 | Deepika.com