പറവൂർ: എംഎൽഎയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി പറവൂരിലെ രണ്ട് പ്രധാന റോഡുകൾക്ക് 44.50 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.
ചേന്ദമംഗലം പഞ്ചായത്തിലെ മുണ്ടിയാതോപ്പില് സ്നേഹതീരം ഫുട്പാത്തില്‍ തോടിന് സംരക്ഷണഭിത്തി നിര്‍മിച്ച് ഫുട്ട്പാത്ത് നിർമിക്കാനായി 29.70 ലക്ഷം രൂപയ്ക്കും, കോട്ടുവള്ളി പഞ്ചായത്തിലെ വാണിയക്കാട് സീറോ ലാൻഡിൽ ഫുട്പാത്ത് നിര്‍മിച്ച് മനോഹരമാക്കാനായി 14.80 ലക്ഷം രൂപയ്ക്കുമുള്ള ഭരണാനുമതിയാണ് ലഭിച്ചത്.
പറവൂരിലെ പദ്ധതികൾക്ക് 53.83 ലക്ഷത്തിന്റെ ഭരണാനുമതി
12:41 AM Feb 09, 2023 | Deepika.com