വാഴക്കുളം: വിൽക്കാനാവാതെവന്ന ലോട്ടറിയിലൂടെ 75 ലക്ഷത്തിന്റെ ഭാഗ്യം ലോട്ടറി വിൽപ്പനക്കാരനെ തേടിയെത്തി. ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ എസ്എസ് 351 നമ്പർ സ്ത്രീശക്തി ലോട്ടറിയിൽ ഒന്നാം സമ്മാനമായ 75 ലക്ഷം എസ്ഡി 523203 എന്ന നമ്പറിനാണ് ലഭിച്ചത്.
വാഴക്കുളം മേഖലയിൽ വിൽപ്പനയ്ക്കായി മൂവാറ്റുപുഴയിലെ ഏജൻസിയിൽനിന്ന് വാങ്ങിയ ലോട്ടറിയാണിത്. വിൽപ്പന നടക്കാതെ നഷ്ടം വരുമെന്നു കരുതിയ ലോട്ടറിയാണ് വാഴക്കുളത്തെ വിൽപ്പനക്കാരനെ ലക്ഷാധിപതിയാക്കിയത്. മുഴുവൻ സമയ വിൽപ്പനക്കാരനല്ലാത്തതിനാൽ ഏതാനും ലോട്ടറികൾ മാത്രമെടുത്ത് ചുരുങ്ങിയ തോതിൽ വിൽപ്പന നടത്തുകയായിരുന്നു.
75 ലക്ഷത്തിന്റെ ഭാഗ്യം തുണച്ചത് ലോട്ടറി വിൽപ്പനക്കാരന്
12:41 AM Feb 09, 2023 | Deepika.com