മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റനും, ബരാക് ഒബാമയും പ്രസിഡന്റ് ജോ ബൈഡനും ന്യൂയോർക്ക് മാൻഹാട്ടനിൽ ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തപ്പോൾ പ്രസിഡന്റ് ട്രംപ് ന്യൂയോർക്കിലുണ്ടായിട്ടും ചടങ്ങിൽ നിന്നും വിട്ടുനിന്നത് ശ്രദ്ധേയമായി.
മാൻഹാട്ടനിലെ ട്രംപ് ടവറിൽ നിന്നും ചില ബ്ലോക്കുകൾ ദൂരെ 17 പോലീസ് പ്രസിഡന്റ് ഫയർസ്റ്റേഷൻ ഓഫീസർമാരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റ തീരുമാനത്തെ ട്രംപ് നിശ്ചിതമായി വിമർശിച്ചത്.
2024ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈറ്റ്ഹൗസിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഓഫീസർമാരുടെ അഭിപ്രായം ആരാഞ്ഞു. ന്യൂയോർക്ക് മേയറായി മത്സരിക്കണമോ എന്നും ട്രംപ് ചോദിച്ചു, അതായിരിക്കും പ്രതിയോഗികൾക്ക് സന്തോഷം നൽകുക എന്നും ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷും പെൻസിൽവാനിയായിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. കാപ്പിറ്റോൾ ലക്ഷ്യമാക്കി പറന്ന വിമാനത്തിലെ യാത്രക്കാരുടെ സമയോചിത ഇടപെടൽ വൈറ്റ് ഹൗസ് ആക്രമണം പരാജയപ്പെടുത്തിയെങ്കിലും വിമാനം തകർന്ന് വീണു യാത്രക്കാരെല്ലാം കൊല്ലപ്പെട്ടിരുന്നു. അവരുടെ ധീരതയെ ബുഷ് അനുസ്മരിക്കുകയും കുടുംബാംഗങ്ങളോട് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.