കോതമംഗലം: പട്ടികജാതി വികസന വകുപ്പ് കോതമംഗലം ബ്ലോക്ക് സെയ്ഫ് പദ്ധതി ഗുണഭോക്തൃസംഗമം നടത്തി. വിവിധ സര്‍ക്കാര്‍ പദ്ധതിയിലൂടെ പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണ സഹായം ലഭിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കാത്ത 10 വര്‍ഷത്തിനുള്ളില്‍ അവസാന ഗഡു കൈപ്പറ്റിയവര്ക്കുമാണ് സെയ്ഫ് പദ്ധതി വഴി സഹായം ലഭിക്കുക. ഇത്തരത്തില്‍ തേയ്ക്കാത്ത, തറയിടാത്ത, ജനല്‍, വാതിലുകള്‍ ഇല്ലാത്ത, അടുക്കള, കക്കൂസ് എന്നിവ ഇല്ലാത്ത വെറും ഘടനാപരമായ വീടുകള്‍ മാത്രമുള്ള വളരെ ശോച്യാവസ്ഥയില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്വാസമാകും.
രണ്ട് ലക്ഷം രൂപ വരെ ഒരു കുടുംബത്തിന് ഈ പദ്ധതിയിലൂടെ ലഭിക്കും. ആദ്യഘട്ടമായി 42 കുടുംബങ്ങള്‍ക്ക് ലഭിക്കും. അപേക്ഷകരിലെ മുന്‍ഗണന പട്ടികയിലുള്ളവരുടെ കുടുംബാംഗങ്ങളാണ് ഗുണഭോ ക്തൃ കുടുംബ സംഗമത്തില്‍ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനിസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍, നിസമോള്‍ ഇസ്മായില്‍, ഡയാന നോബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെയ്ഫ് പദ്ധതി ഗുണഭോക്തൃസംഗമം
12:39 AM Feb 09, 2023 | Deepika.com