കോതമംഗലം: രാമല്ലൂർ സേക്രഡ് ഹാർട്ട് എൽപി സ്കൂളിന്റെ 99-ാമത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടത്തും. രാവിലെ 10 ന് കോതമംഗലം പാവനാത്മ വിദ്യാഭ്യാസ കൗൺസിൽ സിസ്റ്റർ മരിയാൻസി അധ്യക്ഷത വഹിക്കും. മുൻസിപ്പൽ ചെയർമാൻ ടോമി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ആലുവ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ് മുഖ്യപ്രഭാഷണം നടത്തും. കോതമംഗലം കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധീർ കുമാർ എൽഎസ്എസ് വിജയികളെ ആദരിക്കും. വാർഡ് കൗൺസിലർ സിന്ധു ജിജോ സ്കൂൾ മാഗസിൻ പ്രകാശനം നടത്തും.
സിജോ വർഗീസ്, സിസ്റ്റർ മേഴ്സിറ്റ, സിസ്റ്റർ റെജിൻ, ജയിസ് പി. ജോസ്, സോണി മാത്യു, നിമിഷ ഷൈമോൻ, അജിൽ ജോ ഏബ്രഹാം, നൈസ് ജിന്റോ, അനന്യ മേരി സാജു എന്നിവർ പ്രസംഗിക്കും. സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപിക റെജി മാനുവലിന് സമ്മേളനത്തിൽ യാത്രയയപ്പ് നൽകും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
രാമല്ലൂർ സേക്രഡ് ഹാർട്ട് സ്കൂൾ വാർഷികം ഇന്ന്
12:38 AM Feb 09, 2023 | Deepika.com