വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം
12:38 AM Feb 09, 2023 | Deepika.com
മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം 16 മുതൽ 18 വരെ ആഘോഷിക്കും. 16ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, നടതുറക്കൽ വൈകുന്നേരം 6.30ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കരിമരുന്ന് പ്രകടനം, ഏഴിന് സൂരജ് കണിയാട് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. 17ന് രാത്രി എട്ടിന് തിരുവനന്തപുരം രാഗമാലിക അവതരിപ്പിക്കുന്ന ഗാനമേള. മഹാശിവരാത്രിയായ 18ന് വൈകുന്നേരം 7.30ന് ഹിന്ദുധർമ്മം എന്ന വിഷയത്തിൽ മാടമന ഉണ്ണികൃഷ്ണൻ പോറ്റി പ്രഭാഷണം നടത്തും. തുടർന്ന് ശിവരാത്രി വിശേഷാൽ പൂജകളും നാദസ്വരകച്ചേരി, മഹാശിവരാത്രി അഭിഷേകവും കോട്ടാരക്കര ഗോകുലം എന്റർടെയ്നേഴ്സ് അവതരിപ്പിക്കുന്ന സഹസ്രമുഖൻ ബാലെയും ഉണ്ടായിരിക്കും. ശിവരാത്രി മഹോത്സവത്തിനോട് അനുബന്ധിച്ച് ക്ഷേത്ര കടവുകളിൽ ബലിതർപ്പണത്തിനും പറ, എണ്ണ വഴിപാടുകൾക്കും സൗകര്യവും ഒരുക്കിയിട്ടുണ്ട്.