ചീ​ഞ്ഞ മ​ത്സ്യം പി​ടി​ച്ച സം​ഭ​വം; വാ​ഹ​ന ഉ​ട​മ ഹാ​ജ​രാ​യി​ല്ല

12:38 AM Feb 09, 2023 | Deepika.com
മ​ര​ട്: മ​ര​ടി​ൽ ചീ​ഞ്ഞ മ​ത്സ്യം പി​ടി​ച്ച സം​ഭ​വ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​യെ ക​ണ്ടെ​ത്തി, പി​ഴ അ​ട​യ്ക്കാ​ൻ മ​ര​ട് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി. ആ​ന്ധ്ര വി​ജ​യ​വാ​ഡ സ്വ​ദേ​ശിനി ല​ക്ഷ്മി പ്രി​യ​യ്ക്കാ​ണ് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.​ ഇ​വ​ർ ഇ​ന്ന് ന​ഗ​ര​സ​ഭ​യി​ൽ നേ​രി​ട്ട് എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ലോ​റി​ക​ൾ ഇ​ന്ന് മ​ര​ട് പോ​ലീ​സി​നു കൈ​മാ​റി.
15 തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ചമു​ത​ൽ രാ​ത്രി 11 വ​രെ കി​ണ​ഞ്ഞ് ശ്ര​മി​ച്ചാ​ണ് ചീ​ഞ്ഞ മ​ത്സ്യം കു​ഴി​ച്ചു​മൂ​ടി പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ത്. ചെ​ല​വാ​യ മു​ഴു​വ​ൻ തു​ക​യും വാ​ഹ​ന ഉ​ട​മ​യി​ൽ നി​ന്ന് ഈ​ടാ​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാൻപ​റ​മ്പി​ൽ പ​റ​ഞ്ഞു.​ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാണ് ര​ണ്ടു ക​ണ്ടെ​യ്ന​ർ അ​ഴു​കി​യ മ​ത്സ്യം ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പി​ടി​കൂടിയത്.
ക​ണ്ടെ​യ്ന​റി​ൽ ര​ണ്ട് ആ​ഴ്ച​യി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള മ​ത്സ്യ​മാ​ണെ​ന്ന് ഫു​ഡ് സേ​ഫ്റ്റി ലാ​ബി​ൽ നി​ന്നു പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തി​യ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഷം​സി​യ പ​റ​ഞ്ഞു. എ​ന്നാ​ൽ ലോ​റി ഡ്രൈ​വ​ർ​മാ​രെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ഫു​ഡ് സേ​ഫ്റ്റി ​വി​ഭാ​ഗം മ​ര​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ വാ​ഹ​നം ത​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ അ​റി​യി​ച്ച​ത്. പ്ര​ദേ​ശം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഇ​ട്ടു വൃ​ത്തി​യാ​ക്കി​യ​താ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.