മത്സരത്തിൽ ഡബിൾസ് വിഭാഗത്തിൽ സുജിത്ത് സുന്ദരേശൻ- ഉണ്ണികൃഷ്ണൻ സഖ്യവും സിംഗിൾസ് വിഭാഗത്തിൽ ശ്രീജിത്ത് ലാലും ചാന്പ്യന്മാരായി. ഡബിൾസ് വിഭാഗത്തിൽ ജോമി അലക്സാണ്ടർ - ഷിൻസ് സെബാസ്റ്റ്യൻ സഖ്യവും സിംഗിൾസിൽ സുജിത്ത് സുന്ദരേശനും റണ്ണേഴ്സ് അപ്പായി.
കേരള രഞ്ജി ക്രിക്കറ്റ് റ്റീം മുൻ ക്യാപ്റ്റനും പരിശീലകനുമായ സോണി ചെറുവത്തൂർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ചാന്പ്യൻഷിപ്പിന്റെ മുഖ്യപ്രായോജകരായ കോബാൾട് ഇക്കോടെക് എൻജിനീയേഴ്സ് പ്രതിനിധികളായ വനിത വിനോദ്, ചക്കി നായർ എന്നിവർ ക്യാഷ് അവാർഡ് നൽകി.
ഡി2 സ്പോർട്സ് അക്കാദമി മാനേജിംഗ് പാർട്ണർമാരായ ഷാരൂണ്‍, റംഷീദ്, ടിഫിൻ ബോക്സ് റെസ്റ്റോറൻറ് ഗ്രൂപ്പ് ജനറൽ മനേജർ വിനോദ് വിഷ്ണു ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഗ്രൂപ്പും, ലുലു ഗ്രൂപ്പും ചാന്പ്യൻഷിപ്പുമായി സഹകരിച്ചു. കൂട്ടായ്മ കോർഡിനേറ്റർമാരായ സുജിത് സുന്ദരേശൻ, ഷിനോജ് ഷംസൂദ്ദീൻ, സ്പോർട്സ് കണ്‍വീനർ റോയ് റാഫേൽ എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള