നെയ്യാറ്റിൻകര : വയോധികയുടെ വസ്തുവും സ്വർണവും തട്ടിയെടുത്ത തവരവിള വാർഡ് കൗൺസിലറും തട്ടിപ്പുകാരന്റെ പിന്തുണയിൽ അധികാരത്തിൽ തുടരുന്ന നഗരസഭ ചെയർമാനും രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ യുഡിഎഫ് തുടരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന വാഹന പ്രചരണ ജാഥ ഇന്ന് മുതൽ 12 വരെ നഗരസഭ വാർഡുകളിൽ പര്യടനം നടത്തും. ഇന്ന് കൊല്ലവംവിള ജംഗ്ഷനിലും പത്തിന് ഇളവനിക്കര ജംഗ്ഷനിലും പതിനൊന്നിന് ഓലത്താന്നി ജംഗ്ഷനിലും പന്ത്രണ്ടിന് ചെമ്പരത്തിവിള ജംഗ്ഷനിലും നിന്നുമാണ് ജാഥ പര്യടനം ആരംഭിക്കുന്നത്.
കേരഗ്രാമം പദ്ധതി ഉദ്ഘാടനം
പൂവാർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ നെയ്യാറ്റിൻകര കാർഷിക ബ്ലോക്കും കരുംകുളം പഞ്ചായത്ത് കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കേരഗ്രാമം പദ്ധതി അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാനം ചെയ്തു. കരുംകുളം പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സെൽവൻ, പഞ്ചായത്ത് മെമ്പർമാരായ റാണി, ജനറ്റ്, പുഷ്പം സൈമൺ, വൽസല, പ്രഭാ ബിജു, എൽബറി, ജോണി ജൂസ, ധനലഷ്മി. കൃഷി ഓഫീസർ ജി.എസ്. ജിഷ്മ, ബൈജു എസ്. സൈമൺ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ വനിതാ തെങ്ങുകയറ്റ തൊഴിലാളി സുമയെ പൊന്നാട നൽകി ആദരിച്ചു. തെങ്ങിൽ തൈ, ഇടവിള കിറ്റ്, ജൈവ വളം, ജീവാണുവളം, ജൈവ കീടനാശിനി, തെങ്ങുകയറൽ യന്ത്രം എന്നിവ വിതരണം ചെയ്തു.
തവരവിള വാർഡ് കൗൺസിലറും നഗരസഭ ചെയർമാനും രാജിവയ്ക്കണം : ജെ. ജോസ് ഫ്രാങ്ക്ളിൻ
11:59 PM Feb 08, 2023 | Deepika.com