വെള്ളറട: യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച പ്രതി പിടിയില്‍. ആനാവൂര്‍ ആലത്തൂര്‍ ശാലിനി മന്ദിരത്തില്‍ ബിജുവിനെ ആലത്തൂര്‍ തട്ടാംവിളാകത്തുവച്ച് ആക്രമിച്ച കേസിൽ ചക്കലക്കുന്നു സന്ധ്യാ ഭവനില്‍ രഞ്ജിത് (50 ) ആണ് പിടിയിലായത്.
ജനുവരി ഒന്നിന് വൈകുന്നേരമാണ് സംഭവം. ബിജുവിന്റെ കൂട്ടുകാരനുമായി രഞ്ജിത്തിനുണ്ടായ തര്‍ക്കം പറഞ്ഞു വിലക്കിയതില്‍ ഉള്ള വിരോധം കൊണ്ടാണ് രഞ്ജിത് ചുറ്റിക കൊണ്ട് അടിച്ചതെന്നു പോലീസ് പറഞ്ഞു. ചുറ്റിക കൊണ്ട് പുറംതലയില്‍ രണ്ടിടത്ത് അടിച്ചു പരിക്കേല്പിച്ചതിനെത്തുടര്ന്ന് ബിജുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സിച്ചു.
സംഭവത്തെ തുടർന്ന് മാരായമുട്ടം പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ രഞ്ജിത്തിനെ മാരായമുട്ടം ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മലപ്പുറത്തു തിരച്ചില്‍ നടത്തിയാണ് പിടികൂടിയത്.
യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച പ്രതി പിടിയില്‍
11:59 PM Feb 08, 2023 | Deepika.com