അയൽവാസിയുടെ വീട് അടിച്ചുതകർത്തയാൾ അറസ്റ്റിൽ
11:59 PM Feb 08, 2023 | Deepika.com
പേരൂർക്കട: അയൽവാസിയുടെ വീട് അടിച്ചുതകർത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരമന തളിയൽ സത്യൻനഗർ സ്വദേശി സോമസുന്ദരം (51) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. സത്യൻനഗർ സ്വദേശി സാബുരാജി (48) ന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ ശേഷം ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സോമസുന്ദരം വീടിന്റെ ജനാലകളും ഗ്ലാസും അടിച്ചു തകർക്കുകയായിരുന്നു. കരമന സിഐ സുജിത്ത്, എസ്ഐ സന്തു, സിപിഒമാരായ ഹരീഷ്, സാജൻ,സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.