ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മുതൽ നെ​ടു​മ​ങ്ങാ​ട്ട്

11:57 PM Feb 08, 2023 | Deepika.com
നെ​ടു​മ​ങ്ങാ​ട് : ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​മ​ര, പ​താ​ക, ഛായാ​ചി​ത്ര, ദീ​പ​ശി​ഖാ ജാ​ഥ​ക​ൾ നാ​ളെ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് തു​ട​ങ്ങും. ദീ​പ​ശി​ഖാ ജാ​ഥ നാ​ളെ രാ​വി​ലെ പാ​റ​ശാ​ല കാ​മ​രാ​ജ് പ്ര​തി​മ​യി​ൽ നി​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വും സ്പോ​ർ​ട്സ് താ​ര​വു​മാ​യ പ​ത്മി​നി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ എ.​ടി. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ദീ​പ​ശി​ഖ ജാ​ഥ പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, ബാ​ല​രാ​മ​പു​രം, കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ, വെ​ള്ള​നാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി വൈ​കു​ന്നേ​രം നാ​ലി​ന് നെ​ടു​മ​ങ്ങാ​ട് സ​മാ​പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് മ​ട​ത്ത​റ​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കൊ​ടി​മ​ര ജാ​ഥ​യ്ക്ക് ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ.​പി. ത​മ്പി ക​ണ്ണാ​ട​ൻ നേ​തൃ​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​മ​ങ്ങാ​ട്ട് എ​ത്തി​ച്ചേ​രും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ രാ​വി​ലെ വ​ർ​ക്ക​ല മൈ​താ​ന​ത്തു നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​താ​ക ജാ​ഥ പി.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ന​ക​ക്കു​ന്നി​ൽ കെ. ​ക​രു​ണാ​ക​ര​ന്‍റെ പ്ര​തി​മ​യ്ക്ക് മു​ന്പി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഛായാ ​ചി​ത്ര ജാ​ഥ മു​ൻ എം​എ​ൽ​എ ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ.​എം. പ​ര​മേ​ശ്വ​ര​ൻ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​മ​ങ്ങാ​ട് ച​ന്ത ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന പ​താ​ക, കൊ​ടി​മ​ര, ദീ​പ​ശി​ഖ, ഛായാ​ചി​ത്ര ജാ​ഥ​ക​ൾ ഐ​എ​ൻ​ടി​യു​സി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി​തു​ര ശ​ശി സ്വീ​ക​രി​ക്കും. 5.30ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ജി​ല്ലാ സ​മ്മേ​ള​ന പ​താ​ക ഉ​യ​ർ​ത്തും. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
11ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി ജം​ഗ്ഷ​നി​ൽ നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കും. ച​ന്ത ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. 12 ന് ​മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.