ഡോ. ടി.വി. അനിൽകുമാറിന് അംഗീകാരം
11:57 PM Feb 08, 2023 | Deepika.com
തിരുവനന്തപുരം: അറവു മാലിന്യത്തിൽ നിന്നും ബയോമെഡിക്കൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചതിനു ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ എക്സ്പെരിമെന്റൽ പത്തോളജി വിഭാഗം മേധാവി പ്രഫ. ഡോ. ടി.വി. അനിൽകുമാറിന് അഖിലേന്ത്യ അംഗീകാരം. നാഷണൽ അക്കാദമി ഓഫ് അഗ്രികൾചറൽ സയൻസസിൽ നിന്നും അദ്ദേഹത്തിനു വിശിഷ്ട അംഗത്വം ലഭിച്ചു. അറവുശാലകളിൽ കശാപ്പു ചെയ്യപ്പെടുന്ന പന്നികളുടെ പിത്താശയത്തിൽ നിന്നും വേഗത്തിൽ മുറിവുണങ്ങാൻ സഹായിക്കുന്ന ബയോമെഡിക്കൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് അദ്ദേഹം വികസിപ്പിച്ചത്. ഇന്ത്യയിൽ നിന്നും ആദ്യമായി ലണ്ടനിലെ റോയൽ കോളജ് ഓഫ് പത്തോളജിയിൽ വിശിഷ്ട അംഗത്വം നേടിയ വെറ്ററിനറി ഡോക്ടർ കൂടിയാണ് ഡോ.ടി.വി. അനിൽകുമാർ.