മനാമ : എസ്പെരാൻസ 21 ഗ്ലോബൽ നോളജ് ഫെസ്റ്റിന്റെ ഭാഗമായി ഐസിഎഫ് രിഫ സെൻട്രൽ പരിധിയിലെ മദ്രസ ഹാദിയ ജനറൽ വിഭാഗങ്ങളിലുള്ള എല്ലാവരുടെയും കണ്ടുപിടുത്ത / കരകൗശല മികവ് കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ക്രാഫ്റ്റ് ഇന്നൊവേഷൻ ഹണ്ട് ശ്രദ്ധേയമായി.
അഡ്മിൻ സമിതിയുടെ കീഴിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ഐസിഎഫ് രിഫ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി ക്ലാസിൽ നാഷണൽ എഡ്യൂക്കേഷൻ സെക്രട്ടറി റഫീഖ് ലത്തീഫി വിജയികളെ പ്രഖ്യാപിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ജനറൽ വിഭാഗത്തിൽ ഷംസീന ഫിറോസ് ഒന്നാം സ്ഥാനവും റഹ്മത് മഹമൂദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സ്റ്റുഡന്റ്സ് വിഭാഗത്തിൽ മുഹമ്മദ് സിനാൻ ഒന്നാം സ്ഥാനവും ആദില മുഹമ്മദലി രണ്ടാം സ്ഥാനവും നേടി.
റിപ്പോർട്ട്: ഫൈസൽ ഒപി
ഐസിഎഫ് ക്രാഫ്റ്റ് ഇന്നോവേഷൻ ഹണ്ട് ശ്രദ്ധേയമായി
08:16 PM Sep 12, 2021 | Deepika.com