മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ന്ധപൊന്നോണം 2021ന്ധന്റെ ഭാഗമായുള്ള ഈ വർഷത്തെ നാലാമത്തെ ഓണാഘോഷം സൽമാനിയ ഏരിയയിൽ നടത്തപ്പെട്ടു.
കെ.പി.എ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തിൽ സൽമാനിയ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. ഏരിയ പ്രസിഡന്റ്റ് പ്രശാന്ത് പ്രബുദ്ധന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറി കിഷോർ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ രഞ്ജിത് ആർ പിള്ള, ഏരിയ വൈസ് പ്രസിഡന്റ് ബിജു ആർ പിള്ള എന്നിവർ ആശംസകളും അറിയിച്ചു. കെപിഎ വനിതാവിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കു ആദരവായി കോ-ഓർഡിനേറ്റർ മനോജ് ജമാൽ മൊമെന്േറാ സ്വീകരിച്ചു. യോഗത്തിനു ഏരിയ ജോ. സെക്രട്ടറി വിഷ്ണു വേണുഗോപാൽ സ്വാഗതവും, ഏരിയ ട്രഷറർ റെജിമോൻ ബേബിക്കുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഓണസദ്യയ്ക്കുശേഷം ഓണക്കളികളും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
റിപ്പോർട്ട്: കെ. ജഗത്
കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
09:53 PM Sep 11, 2021 | Deepika.com