വാഴക്കുളം: വിൽക്കാനാവാതെവന്ന ലോട്ടറിയുടെ 75 ലക്ഷത്തിന്റെ ഭാഗ്യം വാഴക്കുളത്തെ ലോട്ടറി വിൽപ്പനക്കാരനെ തേടിയെത്തി. ചൊവ്വാഴ്ച നറുക്കെടുപ്പു നടത്തിയ സംസ്ഥാന സർക്കാരിന്റെ എസ്എസ് 351 നന്പർ സ്ത്രീശക്തി ലോട്ടറിയിൽ ഒന്നാം സമ്മാനം എസ്ഡി 523203 എന്ന നന്പറിനാണു ലഭിച്ചത്.
മൂവാറ്റുപുഴയിലെ ഏജൻസിയിൽനിന്നു വാങ്ങിയ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. വിൽക്കാതിരുന്നതിനാൽ നഷ്ടം വരുമെന്നു കരുതിയ ലോട്ടറിയാണു വാഴക്കുളത്തെ വിൽപ്പനക്കാരനെ ലക്ഷാധിപതിയാക്കിയത്.
മുഴുവൻ സമയ വിൽപ്പനക്കാരനല്ലാത്തതിനാൽ ഏതാനും ലോട്ടറികൾ മാത്രമെടുത്തു ചുരുങ്ങിയ തോതിൽ വിൽപ്പന നടത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്.
ശാന്തിഗിരി കോളജിൽ
കോണ്‍ഫറൻസ് നാളെ
വഴിത്തല: ശാന്തിഗിരി കോളജ് കന്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഡ്വാൻസ്ഡ് കന്പ്യൂട്ടിംഗ് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എന്ന വിഷയത്തിൽ അന്തർദേശീയ കോണ്‍ഫറൻസ് നാളെ രാവിലെ 9.30നു നടക്കും. കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്യും.
ഡൽഹി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സയൻസ് വിഭാഗം മേധാവി ഡോ. ബോസ്കോ പോൾ ആലപ്പാട്ട്, പിറവം ബിപിസി കോളജ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അസോ. പ്രഫ. ഡോ. ജീവ ജോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഫാ. പോൾ പാറക്കാട്ടേൽ സിഎംഐ അധ്യക്ഷത വഹിക്കും.
ചാവറ ധ്യാനം നാളെ
കട്ടപ്പന: പരപ്പ് ചാവറ ധ്യാനകേന്ദ്രത്തിൽ നാളെ വൈകുന്നേരം നാലു മുതൽ 13നു രാത്രി 10 വരെ താമസിച്ചുള്ള ധ്യാനം നടക്കും. ഫോണ്‍: 9961033389, 9495544450.
സ്ത്രീശക്തി ലോട്ടറി ഒന്നാം സമ്മാനം വാഴക്കുളത്ത്
11:07 PM Feb 08, 2023 | Deepika.com