ചേര്‍ത്തല: നഗരസഭയിലെ 413 അതിദരിദ്ര-അഗതി-ആശ്രയ കുടുംബങ്ങളെ സഹായിക്കന് ചേര്‍ത്തല നഗരസഭയുടെ നേതൃത്വത്തില്‍ 12ന് ജനകീയ വീട്ടുപകരണ സമാഹരണം നടത്തും. ചേർത്തല നഗരസഭയും കുടുംബശ്രീ സിഡിഎസും സംയുക്തമായി നടത്തുന്ന ഒപ്പം കാമ്പയിന്റെ വാർഡുതല സർവേയിലാണ് 413 കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും പുതപ്പുകളും ലഭ്യമല്ലെന്ന് കണ്ടെത്തിയത്.
അഗതി ആശ്രയ പിഎംഎവൈ. ഗുണഭോക്താക്കൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കുടുംബങ്ങൾ എന്നിവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി കുടുംബശ്രീ മിഷനുമായി ചേർന്ന് നടത്തുന്ന പരിപാടിയാണ് ഒപ്പം കാമ്പയിൻ. ഇതുമായി ബന്ധപ്പെട്ട സർവേയിലാണ് അതിദരിദ്ര-അഗതി-ആശ്രയ കുടുംബങ്ങളുടെ വീടുകളിൽ ആവശ്യത്തിനുള്ള ഗൃഹോപകരണങ്ങളില്ലെന്ന് കണ്ടെത്തിയത്.
ഉള്ളവ തന്നെ പഴകിയതും ഉപയോഗശൂന്യമായവയാണ്. തണുപ്പുകാലങ്ങളിൽ വിരിക്കാനും പുതയ്ക്കാനുമുള്ള ഷീറ്റു പോലും ഇല്ലാത്ത അവസ്ഥയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളും മറ്റും ഒന്നിലധികം കൈവശമുള്ളവരോ, വാങ്ങി നൽകാൻ പ്രാപ്തരോ ആയ സുമനസുകളുടെ പക്കൽനിന്നു സംഭാവനയായി സ്വീകരിക്കുന്ന പരിപാടിയാണ് അതിദരിദ്രർക്ക് വീട്ടുപകരണങ്ങൾ സംഭാവനചെയ്യൽ എന്നപേരിൽ 12ന് നഗരസഭ നടത്തുന്നത്.
കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളാണ് ഓരോ വീടുകളിൽനിന്നു സാധനങ്ങൾ ശേഖരിക്കുന്നത്. ഈ ജനകീയ സംരംഭത്തിൽ നഗരത്തിലെ സുമനസുകളുടെയെല്ലാം സഹകരണം ഉണ്ടാകണമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ, സെക്രട്ടറി ടി.കെ. സുജിത്ത്, കുടുംബശ്രീ ചെയർപേഴ്സൺ ജ്യോതിമോൾ എന്നിവർ അഭ്യർഥിച്ചു.
അതിദരിദ്രർക്കു വീട്ടുപകരണങ്ങൾ; ചേർത്തലയിൽ 12ന് ജനകീയ സമാഹരണം
10:21 PM Feb 08, 2023 | Deepika.com