ചാരുംമൂട്: വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയിൽ. വൈക്കം ടിവി പുരം ഗോകുലം വീട്ടിൽ സനു (42) വിനെയാണ് വള്ളികുന്നം പോലീസ് പിടികൂടിയത്. ഇയാൾ മാവേലിക്കര തഴക്കര ഭാഗത്തെ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കിവരുകയായിരുന്നു.
കട്ടച്ചിറ സ്വദേശിനി വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുവിന്റെ നിർദേശപ്രകാരം എസ്ഐ കെ. അജിത്താണ് പ്രതിയെ പിടികൂടിയത്. ക്ഷേത്രങ്ങളിൽ വച്ചു പരിചയപ്പെടുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി വീടുകളിൽ ചെന്ന് അവരെ വശത്താക്കുന്ന രീതിയാണ് ഇയാൾക്കുള്ളത്. ഇയാൾക്ക് വൈക്കത്തെ സ്റ്റേഷനു പുറമേ മറ്റു പല സ്റ്റേഷനുകളിലും നിലവിൽ കേസുണ്ട്. പ്രതിയെ മാവേലിക്കരയിൽ നിന്നുമാണ് പോലിസ് പിടികൂടിയത്. സിപിഒമാരായ വിഷ്ണു, ജിഷ്ണു, സാജൻ, ലാൽ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്ത്രീകളെ വശീകരിച്ച് പീഡനം; പൂജാരി പിടിയിൽ
10:21 PM Feb 08, 2023 | Deepika.com