എടത്വ: എടത്വ വികസനസമിതിയുടെ 43-ാമത് വാര്‍ഷിക സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും 12ന് ഉച്ചകഴിഞ്ഞ് 2ന് എടത്വ സെന്റ് ജോര്‍ജ് മിനി ഹാളില്‍ നടക്കും.
റിട്ട. ഡിഇഒ പി.കെ. ഗോപിനാഥ് ആനന്ദാലയം സമ്മേളനം ഉദ്ഘാടനം ചെയ്യും. വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കുഞ്ഞുമോന് പട്ടത്താനം വരവുചെലവ് കണക്കും അവതരിപ്പിക്കും.
പുതിയതായി ചുമതലയേറ്റ എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസിന് സ്വീകരണവും സംസ്ഥാന-ജില്ലാ കലോത്സവ വിജയികളായ വിദ്യാര്‍ഥിനീ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും നല്‍കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാജി മാധവന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവര്‍ പ്രസംഗിക്കും.
എടത്വ വികസനസമിതി വാര്‍ഷിക സമ്മേളനം 12ന്
10:21 PM Feb 08, 2023 | Deepika.com