ചേര്‍ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ സഹ്രസാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുട്ടം ഫൊറോന പള്ളിയും ചേര്‍ത്തല നൈപുണ്യ കോളജും സംയുക്തമായി 25ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും. ചേര്‍ത്തല മുട്ടം ഹോളി ഫാമിലി സ്കൂളില്‍ നടക്കുന്ന ജോബ് ഫെയറില്‍ അമ്പതിലേറെ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ മുതലുള്ളവര്‍ക്കും ഐടി, പോളിടെക്നിക്ക്, ഐടിസി, നഴ്സിംഗ്, ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയായ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അസംഘടിത തൊഴില്‍മേഖലയിലേക്കുള്ള ജോലിക്കും അവസരം ഒരുക്കും. താല്പര്യമുള്ളവര് 25ന് രാവിലെ ഒമ്പതിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് മുട്ടം ഫൊറോന വികാരി റവ.ഡോ.ആന്റോ ചേരാംതുരുത്തിയും നൈപുണ്യ കോളജ് പ്രിന്‍സിപ്പൽ ഫാ. ബൈജു ജോര്‍ജ് പൊന്തേമ്പിള്ളിയും അറിയിച്ചു. ഫോണ്‍: 98466 06606.
വിശ്വാസ പരിശീലകരുടെ
കൺവൻഷൻ 11ന്
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 11ന് വിശ്വാസപരിശീലകരുടെ കൺവൻഷൻ നടക്കും. സെന്റ് മേരീസ് പാരീഷ് ഹാളിൽ രാവിലെ 9.30 ന് വിശ്വാസ പരിശീലന വിഭാഗം അതിരൂപത ഡയറക്ടർ ഡോ.പീറ്റർ കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യും. മുട്ടം പള്ളി വികാരി ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിക്കും.
ജൂബിലിയാഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.കെ. ജോർജ്, ഫൊറോന ഡയറക്ടർ ഫാ. പ്രതീഷ് പാലമൂട്ടിൽ, എം.ടി. ഡൊമിനിക്, ബോബൻ ഏറേക്കാട് എന്നിവർ പ്രസംഗിക്കും. ഡോ. ആന്റണി നരികുളം ക്ലാസ് നയിക്കും. വിശ്വാസ പരിശീലനത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ചടങ്ങിൽ ആദരിക്കും.
മുട്ടം പള്ളി സഹ്രസാബ്ദ ജൂബിലി: മെഗാ ജോബ് ഫെയര്‍ 25ന്
09:25 PM Feb 08, 2023 | Deepika.com