രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാത വികസനം ഇഴഞ്ഞു നീങ്ങുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം പനത്തടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡിന് വീതി കൂട്ടി വളവുകള്‍ കുറച്ച് മെക്കാഡം ടാറിംഗ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 60 കോടി രൂപ അനുവദിച്ചതാണ്.
എന്നാല്‍ ഇപ്പോഴും പ്രവൃത്തി തുടങ്ങിയേടത്ത് തന്നെ നില്‍ക്കുകയാണ്. ഇതുവരെ പല സ്ഥലത്തും കള്‍വര്‍ട്ട് നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. റോഡ് വക്കിലെ മരം മുറിക്കുന്നതിനുള്ള ലേല നടപടികള്‍ പൂര്‍ത്തിയായി ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മരം മുറി തുടങ്ങിയിട്ടില്ല. വൈദ്യുതി തൂണുകള്‍ മാറ്റുന്നതിനുള്ള പണമടച്ചിട്ടും ആ പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. സംസ്ഥാന പാതയിലെ വളവുകള്‍ പൂര്‍ണമായും നികത്തി വീതി കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. പ്രധാനപ്പെട്ട വളവുകളില്‍ പോലും വീതി കൂട്ടാതെയുള്ള പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ല. ഇത്രയും വലിയ നിര്‍മാണ പ്രവൃത്തി നടക്കുമ്പോള്‍ ആവശ്യമായ തൊഴിലാളികളും ഉപകരണങ്ങളും ഒന്നുമില്ലാതെയാണ് പണി നടക്കുന്നത്. കരാര്‍ എടുത്തവര്‍ തന്നെ പലതവണ പണി കൈമാറ്റം ചെയ്യുന്നു. അടിയന്തരമായി പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശക്തമായ സമരത്തിന് സിപിഎം നേതൃത്വം നല്‍കുമെന്ന് ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന് പറഞ്ഞു.
സംസ്ഥാന പാതയുടെ പ്രവൃത്തി വേഗത്തിലാക്കണം: സിപിഎം
01:16 AM Feb 08, 2023 | Deepika.com