തൃക്കരിപ്പൂര്‍: മാടക്കാല്‍ പാടശേഖരത്തിലേക്ക് കവ്വായിക്കായലില്‍ നിന്നും ഉപ്പുവെള്ളം കയറി നെല്‍കൃഷി വ്യാപകമായി നാശിച്ചു. കവ്വായി കായലിനോട് ചേര്‍ന്നുള്ള ഉപദ്വീപായ മാടക്കാലിലെ തുറയില്‍, കോരങ്കൈ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉപ്പുവെള്ളം കയറി കൃഷി നാശമുണ്ടായത്.
ഇവിടങ്ങളില്‍ ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്നതിന് ക്രോസ് ബാര്‍ നിര്‍മിക്കണമെന്ന ആവശ്യം കര്‍ഷകര്‍ ശക്തമായി ഉന്നയിച്ചിട്ട് വര്‍ഷങ്ങളായി. കവ്വായി കായലില്‍ നിന്നും 100 മുതല്‍ 500 മീറ്റര്‍ വരെ ദൂരം മാത്രമുള്ള പ്രദേശങ്ങളിലേക്ക് വേലിയേറ്റ സമയങ്ങളില്‍ ഉപ്പുവെള്ളം ശക്തമായി ഒഴുകി എത്തുകയാണ്. നെല്‍കൃഷി നശിക്കുന്നത് കൂടാതെ പ്രദേശത്ത് കുടിവെള്ള ശ്രോതസുകളും ഉപ്പുവെള്ളം കയറി ഉപയോഗ ശൂന്യമുകുന്നുവെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ.രാജന്, എ.ജി.ബഷീര്‍, കര്ഷകന് കണ്ണോത്ത് കൃഷ്ണന് എന്നിവര്‍ പറഞ്ഞു. അതേസമയം ആവശ്യമായ സ്ഥലങ്ങളില്‍ ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കാനാണ് വകുപ് നീക്കം നടത്തുന്നതെന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാടക്കാലില്‍ ഉപ്പുവെള്ളം കയറി കൃഷി നാശം ഉണ്ടായ സ്ഥലങ്ങള്‍ മൈനര്‍ ഇറിഗേഷന്‍ അസി.എന്‍ജിനിയര്‍ കെ.പി.വരുണ്‍, ഓവര്‍സിയര്‍ എം.ജഷീല എന്നിവര്‍ സന്ദര്‍ശിച്ചു.
ഉപ്പുവെള്ളം കയറി വ്യാപക കൃഷിനാശം
01:16 AM Feb 08, 2023 | Deepika.com