വടക്കഞ്ചേരി: ടൗണില്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപം വളവിലെ ഇറക്കത്തില്‍ ഡ്രെയ്നേജില്‍ കുന്നുകൂടി കിടന്നിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു.
പഞ്ചായത്തിന്റെ മാലിന്യം നീക്കം ചെയ്യുന്ന വാഹനം എത്തിച്ചാണ് ആഴ്ചകളായി കൂടി കിടന്നിരുന്ന മാലിന്യങ്ങള്‍ ഇന്നലെ നീക്കം ചെയ്തത്.
മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതു സംബന്ധിച്ച് ഇന്നലെ ദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ തുടര്‍ന്നായിരുന്നു പഞ്ചായത്തിന്റെ നടപടി ഉണ്ടായത്. മാലിന്യം വലിച്ചെറിയല്‍മുക്ത കേരളം പദ്ധതി വടക്കഞ്ചേരി ടൗണിലും അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണമെന്ന ആവശ്യമാണ് വാര്‍ത്തയില്‍ ഉന്നയിച്ചിരുന്നത്.
മാലിന്യക്കൂമ്പാരം നീക്കംചെയ്തു
01:05 AM Feb 08, 2023 | Deepika.com