ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷന്റെ 25 മാതു വാര്‍ഷിക സംഗമം എല്‍മോണ്ടിലുള്ള കേരള സെന്ററിൽ (1824 ഫെയര്‍ഫാക്സ് സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക്ക്) സെപ്റ്റ 25 നു (ശനി) വൈകുന്നേരം 6 ന് വിപുലമായ പരിപാടികളോടെ നടത്തുന്നു.
അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ,തിരുവാതിരകളി ,ഗ്രൂപ്പ് ഡാന്‍സ്, "പിറവത്തു എന്തുണ്ട് വിശേഷങ്ങള്‍" എന്നീ പരിപാടികള്‍ പരിപാടിക്ക് മിഴിവേകും .
1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.
ഇക്കുറി വടക്കേ അമേരിക്കയിലെ പിറവം നേറ്റീവ് അസോസിയേഷന്റെ മുന്‍ പ്രിസിഡന്റുമാരെ ചടങ്ങിൽ ആദരിക്കും. പ്രസിഡന്റ് ഷൈലപോള്‍, സെക്രട്ടറി ഉഷ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഷിക സംഗമം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ മുന്‍കൂട്ടി വിവരങ്ങള്‍ അറിയിക്കണമെന്ന് സംഘാടകർ അറിയിച്ചു.
സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവത്തു അര്‍ഹിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ചു കൊടുക്കുന്നതിനുള്ള ഫണ്ട് ശേഖരണം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു .ഇക്കുറി വിവിധ സ്റ്റേറ്റുകളിൽ നിന്ന് എത്തുന്ന പുതിയ അംഗങ്ങൾ ഉണ്ടായിരിക്കും.
വിവരങ്ങൾക്ക്: ഷൈല പോള്‍ (പ്രസിഡന്റ് ) 516 417 6393, ഉഷ ഷാജി (സെക്രട്ടറി) 5163125042. .
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം സെപ്റ്റംബര്‍ 25 ന്
04:53 PM Sep 10, 2021 | Deepika.com