അടുക്കളത്തോട്ട നിർമാണ സെമിനാർ
12:41 AM Feb 08, 2023 | Deepika.com
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ട നിർമാണ സെമിനാർ നടത്തി. കീരംപാറ പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം വികാരി ഫാ. അരുണ്‍ വലിയതാഴത്ത് ഉദ്ഘാടനം ചെയ്തു. കീരംപാറ കൃഷി ഓഫീസർ ബോസ് മത്തായി ക്ലാസിന് നേതൃത്വം നൽകി. പച്ചക്കറി വിത്തുകൾ നടുന്നതും പരിപാലിക്കുന്നതും ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതും സംബന്ധിച്ച് വിശദീകരിച്ചു. പങ്കെടുത്ത എല്ലാവർക്കും പച്ചക്കറി തൈകളും ഗ്രോബാഗുകളും പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. ഇടവകയിൽ ഏറ്റവും നല്ല അടുക്കളത്തോട്ടം നിർമിക്കുന്ന മൂന്നു പേർക്ക് കാഷ് അവാർഡുകൾ പ്രഖ്യാപിച്ചു. സിസ്റ്റർ ജെസി റാണി, ഡിംപിൾ ഷോജി, സിജി ജോണിച്ചൻ, ബീന സൈൻ, മേഴ്സി ജോബി, ഷാന്റി സിവി, ലൂസി ഓടയ്ക്കൽ, ഹെലൻ ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.