മൂവാറ്റുപുഴ: സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ചാലിക്കടവ് പാടത്ത് രാജനാണ് (53) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാർക്കറ്റ് ബസ് സ്റ്റാന്‍ഡ് നെടുന്പുറത്ത് അബി ലത്തീഫിനെ (46) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11.30ഓടെ ആശ്രമം സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
മദ്യപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചില്ല് കുപ്പി ഉപയോഗിച്ച് അബി ലത്തീഫ് അടിക്കാൻ ശ്രമിക്കുന്പോൾ തടയുന്നതിനിടെ രാജന്റെ വലതുകൈയിൽ കുത്തേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഞരന്പ് മുറിഞ്ഞു രക്തംവാർന്ന് ഗുരുതരമായി പരിക്കേറ്റ രാജനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുഹൃത്തുക്കളുടെ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു
12:41 AM Feb 08, 2023 | Deepika.com