ഇലഞ്ഞി: പരിസ്ഥിതി ദേശീയ സംഘടനയായ പ്ലാന്റ് ട്രീയുടെ ആഭിമുഖ്യത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂണിയർ കോളജിൽ നടത്തിയ പരിസ്ഥിതി സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോ. എംജിആർ സർവകലാശാല ഡീൻ പി. പളനിസ്വാമി മുഖ്യ പ്രഭാഷണം നടത്തി. ദേശീയ ഡയറക്ടർ സുനു വിജയൻ അധ്യക്ഷത വഹിച്ചു. ഈ വർഷത്തെ പരിസ്ഥിതി അവാർഡ് ജേതാക്കളായ ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജിന് പളനിസ്വാമി അവാർഡ് നൽകി. സെന്റ് ഫിലോമിനാസ് ചുറ്റും വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതും 40 സെന്റ് ഓളം ഭൂമി വനമാക്കിയതും വളരെ നൂതനമായ മഴവെള്ള സംഭരണികളുള്ളതടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകിയത്.
പ്രിൻസിപ്പൽ ഫാ. ജോണ്‍ എർണ്യാകുളത്തിൽ, മാത്യു പീറ്റർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചെന്നൈ എംജിആർ യൂണിവേഴ്സിറ്റിയുടെ ടെക്നോ കൊമേഴ്സൽ ഡയറക്ടർ വി. രഘുനാഥൻ പ്രശസ്തിപത്രം കൈമാറി. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ധമ്മരാജ് അടാട്ട്, സെൽവി സേവ്യർ, സുനു വിജയൻ, സോനാ സുധീഷ്, റെനി എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സമ്മേളനം
12:41 AM Feb 08, 2023 | Deepika.com