വാഴക്കുളം: കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം സമ്മേളനം നാളെ മടക്കത്താനത്ത് ആരംഭിക്കും. രാവിലെ ഒൻപതിന് പതാക ഉയർത്തൽ. 10ന് കലാകായിക മത്സരങ്ങൾ, വൈകുന്നേരം അഞ്ചിന് ജോയി മാളിയേക്കൽ മെമ്മോറിയൽ കൾച്ചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓൾ കേരള വനിതാ വടംവലി മത്സരം.
10ന് വൈകുന്നേരം 4.30ന് അച്ഛൻ കവലയിൽനിന്നും മടക്കത്താനത്തേക്ക് പ്രകടനം, 5.30ന് ജോയി മാളിയേക്കൽ സ്മൃതി മണ്ഡപ അനാഛാദനം. ആറിന് പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി അംഗം എ.മുഹമ്മദ് ബഷീർ എന്നിവർ ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ജോയി മാളിയേക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ മികച്ച പ്രതിഭകളെ ആദരിക്കും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അംഗത്വ വിതരണം നിർവഹിക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് യോഗത്തിൽ സ്വീകരണം നൽകും.
കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം സമ്മേളനം നാളെ
12:41 AM Feb 08, 2023 | Deepika.com